തിരുവനന്തപുരം: കെ.എസ്.ഇ.ബി ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ),(തസ്തികമാറ്റം മുഖേന)(കാറ്റഗറി നമ്പർ 34/2023) തസ്തികയിലേക്ക് 16 മുതൽ 18 വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
സ്റ്റേറ്റ് കോപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ പി.എസ്.ടു മാനേജിംഗ്
ഡയറക്ടർ-പാർട്ട് 1(ജനറൽ വിഭാഗം),(കാറ്റഗറി നമ്പർ 23/2022) തസ്തികയിലേക്ക് 16ന് രാവിലെ 7.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ജനറൽ ഫൗണ്ടേഷൻ കോഴ്സ് (ജൂനിയർ),(കാറ്റഗറി നമ്പർ 32/2023) തസ്തികയിലേക്ക് 16 മുതൽ 18 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം),(കാറ്റഗറി നമ്പർ 7/2023,778/2022-മുസ്ലിം,779/2022-പട്ടികജാതി) തസ്തികയിലേക്ക് 16,17 തീയതികളിൽ പി.എസ്.സി. പാലക്കാട് ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തികമാറ്റം
മുഖേന),(കാറ്റഗറി നമ്പർ 497/2020) തസ്തികയിലേക്ക് 16ന് രാവിലെ 9.30ന് പി.എസ്.സി. എറണാകുളം ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്:0468-2222665
ഒ.എം.ആർ
പരീക്ഷ
ഇടുക്കി,മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 19ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |