
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നവംബറിൽ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ മുതിർന്ന നടൻ രാകേഷ് ബേദി നടി സാറാ അർജുനെ ചുംബിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാകേഷ് ബേദി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വെറും വിഡ്ഢിത്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ട്രെയിലർ ലോഞ്ചിനിടെ സാറ അർജുനെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് സംഭവം. ആദ്യം സാറയെ സ്വീകരിച്ചത് നടൻ മാധവനാണ്. തുടർന്ന സാറയെ സ്വീകരിച്ചത് രാകേഷ് ബേദിയായിരുന്നു. സാറയെ ആലിംഗനം ചെയ്യുന്നതിനിടെ രാകേഷ് അവരുടെ തോളിൽ ചുംബിച്ചു. ഇതാണ് വിവാദത്തിനിടയാക്കിയത്. സാറയുമായുള്ള തന്റെ ബന്ധം എപ്പോഴും ബഹുമാനത്തോടും സ്നേഹത്തോടും കൂടിയായിരുന്നുവെന്ന് ബേദി വിശദീകരിച്ചു. എന്റെ മകളായാണ് അവർ ചിത്രത്തിൽ അഭിനയിക്കുന്നത്. ഷൂട്ടിനിടയിൽ ഞങ്ങൾ കാണുമ്പോൾ നല്ല സൗഹൃദവും അടുപ്പവും ഉണ്ട്. അത് സ്ക്രീനിലും പ്രതിഫലിക്കുന്നു. അന്നും ഇത് വ്യത്യസ്തമായിരുന്നില്ല. പക്ഷേ ആളുകൾ അവിടെയുള്ള സ്നേഹം കാണുന്നില്ല. ഒരു മുതിർന്നയാൾക്ക് ഒരു പെൺകുട്ടിയോടുള്ള സ്നേഹം. കാണുന്നവരുടെ കണ്ണിലാണ് പ്രശ്നമെന്ന് ബേദി പറയുന്നു. ഒരു പൊതുവേദിയിൽ ഞാൻ എന്തിനാണ് അവളെ പരസ്യമായി ചുംബിക്കുന്നത്. അവളുടെ മാതാപിതാക്കൾ അവിടെയുണ്ടായിരുന്നു. ആളുകൾക്ക് ഭ്രാന്താണ് . സോഷ്യൽ മീഡിയയിൽ വെറുതെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിൽ പാകിസ്ഥാനിലെ രാഷ്ട്രീയക്കാരനായ ജമീൽ ജമാലിയുടെ വേഷത്തിലാണ് രാകേഷ് ബേദി എത്തുന്നത്. ഇദ്ദേഹത്തിന്റെ മകളുടെ വേഷമാണ് സാറയ്ക്ക്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, അർജുൻ രാംഗോപാൽ, ആർ. മാധവൻ, സൗമ്യ ടണ്ടൻ, ഡാനിഷ് പാണ്ടോർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
This looks very creepy
byu/saurabhagarwal8 inBollyBlindsNGossip
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |