
കൊല്ലം: ഓണസദ്യ ഹിറ്റായതിനു പിന്നാലെ പിന്നാലെ ക്രിസ്മസ്, പുതുവത്സര വിപണിയിൽ കേക്ക് രുചിയുമായി കുടുംബശ്രീ. ഒറ്റക്ലിക്കിൽ കുടുംബശ്രീ കേക്ക് വീട്ടിലെത്തും.
കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ്ലിക്കേഷൻ വഴി ഇന്നു മുതൽ ഓൺലൈനായി കേക്കുകൾ ഓർഡർ ചെയ്യാം. ഓണസദ്യ എത്തിച്ച മാതൃകയിൽ അതത് മേഖലയിലെ കുടുംബശ്രീ യൂണിറ്റുകൾ ഓൺലൈൻ വിപണിക്ക് നേതൃത്വം നൽകും. പ്ലം കേക്കുകൾ, ബ്ലാക്ക് വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകൾ ലഭ്യമാണ്.ഓരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കേക്ക് ഡയറക്ടറിയുടെ പ്രകാശനം കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചിരുന്നു.
സി.ഡി.എസുകളിൽ നിർമ്മാണം
നെടുമ്പന, ഏരൂർ, മേലില, നെടുവത്തൂർ, കല്ലുവാതുക്കൽ, ചാത്തന്നൂർ, കുളക്കട, ക്ലാപ്പന, ചടയമംഗലം, തൊടിയൂർ, പനയം, കെ.എസ് പുരം, മൺറോത്തുരുത്ത്, പരവൂർ, പെരിനാട്, കുണ്ടറ, കടയ്ക്കൽ, കുമ്മിൾ, കൊല്ലം, ഇട്ടിവ, നിലമേൽ, ചിറക്കര, പന്മന, നീണ്ടകര, തൃക്കരുവ, വെട്ടിക്കവല, തഴവ, ഓച്ചിറ, കുന്നത്തൂർ, പൂയപ്പള്ളി, വെസ്റ്റ് കല്ലട, കരീപ്ര, മൈലം, തൃക്കോവിൽവട്ടം, അഞ്ചൽ , തെന്മല, ഇളമ്പള്ളൂർ, ഇളമാട്,തലവൂർ, കൊല്ലം ഈസ്റ്റ്, പട്ടാഴി, പത്തനാപുരം, ശാസ്താംകോട്ട, തെക്കുംഭാഗം, പിറവന്തൂർ, ആലപ്പാട്, ചാത്തന്നൂർ, തേവലക്കര,ച വറ, ആദിച്ചനല്ലൂർ, ശൂരനാട് സൗത്ത്, ശൂരനാട് നോർത്ത്, മയ്യനാട്, ആലുംമൂട്, മോട്ടോർക്കുന്ന്, പുതുശ്ശേരി, എഴുകോൺ, നീണ്ടകര, കുളത്തൂപ്പുഴ, വിളക്കുടി, പട്ടാഴി നോർത്ത്, കൊറ്റംകര, വെട്ടിക്കവല,പുനലൂർ, ചിറക്കര,വെളിയം, വെളിനല്ലൂർ എന്നീ സി.ഡി.എസുകളിൽ നിന്ന് 154 യൂണിറ്റുകളാണ് കേക്ക് നിർമ്മിക്കുന്നത്.
ക്രിസ്മസ് മേള, കേക്ക് ഫെസ്റ്റ്
22, 23, 24 തീയതികളിൽ ജില്ലയിലെ 11 ഗ്രാമ സി.ഡി.എസുകളിലും ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിലും കേക്ക് ഫെസ്റ്റ് നടത്താനും കുടുംബശ്രീ ജില്ലാമിഷൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാതല മേള 23 മുതൽ 30 വരെ കൊല്ലം കളക്ടറേറ്റിൽ നടക്കും. കേക്ക് ഫെസ്റ്റിനൊപ്പം പ്രദർശനമേളയും മിനി ഭക്ഷ്യമേളയുമുണ്ടാകും. ജില്ലയിലെ തിരഞ്ഞെടുത്ത 65 കുടുംബശ്രീ കഫേ യൂണിറ്റുകൾ ഓണം സദ്യയിലൂടെ 44.50 ലക്ഷം രൂപ നേടി. 27,278 ഓർഡറുകളാണ് ആകെ ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |