
1. JAM അഡ്മിറ്റ് കാർഡ്:- ഐ.ഐ.ടികളിലെ എം.എസ്‌സി,എം.എസ്‌സി (ടെക്),എം.എസ് (റിസേർച്ച്),എം.എസ്.സി-എം.ടെക് ഡ്യുവൽ ഡിഗ്രി, ജോയിന്റ് എം.എസ്‌സി-പി.എച്ച്‌ഡി,എം.എസ്‌സി-പി.എച്ച്‌ഡി ഡ്യുവൽ ഡിഗ്രി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM)-ന്റെ അഡ്മിറ്റ് കാർഡ് ഐ.ഐ.ടി ബോംബെ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15നാണ് പരീക്ഷ. വെബ്സൈറ്റ്:jam2026.iitb.ac.in.
2. സി.യു.ഇ.ടി പി.ജി അപേക്ഷാ തീയതി നീട്ടി:- കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (പി.ജി) 2026ന് അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: nta.ac.in.
3. പി.ജി.മെഡിക്കൽ പ്രവേശനം:- നീറ്റ് പി.ജി യോഗ്യത മാനദണ്ഡത്തിൽ കേന്ദ്രം ഇളവ് വരുത്തിയതിനാൽ മുൻപ് രജിസ്റ്റർ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവർക്കും പി.ജി മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കാം. www.cee.kerala.gov.inൽ 18വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |