
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ തലശേരി അഡിഷണൽ സെഷൻസ് കോടതി മാർച്ച് 9ന് വിധി പറയും. നേരത്തെ നടന്ന അന്വേഷണത്തിൽ സംശയമുന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹർജി നൽകിയത്. തുടരന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞമാസം
കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ബിനു മോഹൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സി.പി.എം നേതാവും ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യക്കെതിരെ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം നടത്തുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ദിവ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |