
തിരുവനന്തപുരം:സംഘർഷാവസ്ഥയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ഗായകൻ ബിജു നാരായണൻ.ഒരു ഷോയിൽ പങ്കെടുക്കാനാണ് കൊച്ചിയിലേക്ക് പുറപ്പെടാനായി എയർപ്പോർട്ടിൽ എത്തിയത്.ഏകദേശം ഒന്നര മണിക്കൂറിലധികം വിമാനത്തിൽ ഇരിക്കേണ്ടി വന്നെന്നും പിന്നീട് വിമാനങ്ങൾ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നെന്നും ബിജു നാരായണൻ പറഞ്ഞു.ഇനി എപ്പോൾ യാത്ര തുടരാനാകുമെന്നത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.വിവിധ വിമാനങ്ങളിൽ നിന്ന് യാത്രക്കാർ എത്തിച്ചേരുന്നതിനാൽ വിമാനത്താവളത്തിൽ വലിയ തിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |