SignIn
Kerala Kaumudi Online
Thursday, 26 February 2026 5.37 AM IST

എഴുത്തുപരീക്ഷയില്ലാതെ ജോലി; മാസം 90,000 രൂപ വരെ ശമ്പളം കിട്ടും, കരിയർ സെറ്റാക്കാൻ മികച്ച അവസരം

Increase Font Size Decrease Font Size Print Page
job

ഡൽഹിയിൽ സർക്കാർ ജോലി നേടാൻ സുവർണാവസരം. പ്രതിരോധ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഡൽഹി കന്റോൺമെന്റ് ബോർഡിൽ മൂന്ന് വിഭാഗങ്ങളിലായി 12 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. എഴുത്തുപരീക്ഷയില്ലാതെ അഭിമുഖത്തിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

എഞ്ചിനീയർ (സിവിൽ) - ആറ് തസ്തികകൾ

1. യോഗ്യത - സിവിൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് പത്തുവർഷത്തെ പരിചയം

2. പ്രായപരിധി - പരമാവധി 45 വയസ്, വിരമിച്ച സർക്കാർ ജീവനക്കാർക്ക് പ്രായപരിധിയില്ല.

3. ശമ്പളം - പത്ത് വർഷത്തെ പരിചയമുള്ളവർക്ക് 70,000 രൂപ, പത്തുമുതൽ 15 വർഷത്തെ പരിചയമുള്ളവർക്ക് 80,000 രൂപയും 15 വർഷത്തിൽ കൂടുതൽ പരിചയമുള്ളവർക്ക് 90,000 രൂപയും.

ഓട്ടോകാഡ് വിദഗ്ധൻ - ഒരു ഒഴിവ്

1. യോഗ്യത - പന്ത്രണ്ടാം ക്ലാസിനുശേഷം ഐടിഐ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തന പരിചയവുമുണ്ടായിരിക്കണം.

2. ശമ്പളം - പ്രതിമാസം 40,000 രൂപ

അസിസ്റ്റന്റ് ഹോർട്ടികൾച്ചറിസ്റ്റ് - അഞ്ച് തസ്തികകൾ

1. യോഗ്യത - ഹോർട്ടികൾച്ചറിൽ രണ്ടുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷത്തെ പരിചയം

2. ശമ്പളം - പ്രതിമാസം 40,000 രൂപ

ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട. അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്താൽ മതി. ഡൽഹി കന്റോൺമെന്റ് ബോർഡ്, സുഷമ സ്വരാജ് മാർഗ്, ഡൽഹി കേേന്റാൺമെന്റ്, 110010 എന്നതാണ് സ്ഥാപനത്തിന്റെ വിലാസം. കൂടുതൽ വിവരങ്ങൾ ഡൽഹി കന്റോൺമെന്റ് ബോഡിന്റെ ഔദ്യോഗിക സൈ​റ്റിലുണ്ട്.

TAGS: CAREER, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.