
കണ്ണൂർ:ആരോഗ്യ മന്ത്രിക്കെതിരെ നടന്ന കെ.എസ്.യു പ്രതിഷേധത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ടി.ഒ.മോഹനൻ കോടതിയിൽ ഹരജി നൽകി. മന്ത്രിയുടെ ഗൺമാൻ കൊട്ടാരക്കര സ്വദേശി എം.എസ്.അനീഷിനെ ഒന്നും വീണാ ജോർജിനെ രണ്ടും പ്രതികളാക്കിയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. കെ.എസ്.യു നേതാക്കളായ എം.സി അതുൽ, സി എച്ച്.മുബാസ്, ബി.തുൽ ബാലൻ, അഹമ്മദ് യാസിൻ തുടങ്ങിയവർക്കെതിരെയെടുത്തത് കള്ളക്കേസാണെന്നാണ് ഹർജിക്കാരന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |