
തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീറാൻ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഇപ്പോൾ അപേക്ഷിക്കാം. https://iafrecruitment.edcil.co.inൽ ഫെബ്രുവരി ഒന്നു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. മാർച്ച് 30,31 തീയതികളിലാണ് സെലക്ഷൻ ടെസ്റ്റ്. ഒഴിവുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. കേരളം,മാഹി,ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിവീർ സെലക്ഷൻ ചുമതല കൊച്ചിയിലെ വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനാണ്.
2006 ജനുവരി ഒന്നിനും 2009 ജൂലായ് ഒന്നിനുമിടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം. സയൻസ് വിഷയങ്ങളിലെ അപേക്ഷകർക്കുള്ള വിദ്യാഭ്യാസ യോഗ്യത കേന്ദ്ര,സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് മാത്തമാറ്റിക്സ്,ഫിസിക്സ്,ഇംഗ്ലീഷ് എന്നിവയ്ക്ക് കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടി ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം എന്നതാണ്. അല്ലെങ്കിൽ സെൻട്രൽ,സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച പോളിടെക്നിക് സ്ഥാപനങ്ങളിൽ നിന്ന് എൻജിനിയറിംഗിൽ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം. ഡിപ്ലോമ കോഴ്‌സിൽ (അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷൻ) മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ കേന്ദ്ര,സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്,മാത്തമാറ്റിക്സ് എന്നീ നോൺ-വൊക്കേഷണൽ വിഷയങ്ങളുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ് മൊത്തം 50% മാർക്കും വൊക്കേഷണൽ കോഴ്‌സിൽ (അല്ലെങ്കിൽ വൊക്കേഷണൽ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷൻ) മൊത്തം 50% മാർക്കും നേടിയിരിക്കണം.
സയൻസ് വിഷയങ്ങൾ ഒഴികെയുള്ള വിഷയങ്ങൾക്ക് കേന്ദ്ര,സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള ഏതെങ്കിലും വിഷയങ്ങളിൽ ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടി വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര,സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങൾ അംഗീകരിച്ച വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ് കുറഞ്ഞത് 50% മാർക്കും ഇംഗ്ലീഷിൽ 50 മാർക്കും നേടി വിജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം.
ഓൺലൈൻ പരീക്ഷ,രജിസ്ട്രേഷൻ,അഡ്മിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ് സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്,ബ്രാർ സ്ക്വയർ,ഡൽഹി കാന്റ്,ന്യൂഡൽഹി-110010 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:01125694209/25699606,ഇ-മെയിൽ:casbiaf@cdac.in. ഹെൽപ്പ് ലൈൻ:02025503105,020-25503106. ഉദ്യോഗാർത്ഥികൾക്ക് സഹായത്തിനായിഎയർഫോഴ്‌സ്14 എയർമെൻ സെലക്ഷൻ സെന്ററുമായി ബന്ധപ്പെടാം. ഫോൺ:0484-2427010,9188431093.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |