പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് ഉയരത്തിൽ അടുക്കിവച്ചിരുന്ന വൈദ്യുതി പോസ്റ്റ് വീണ് നാല് വയസുകാരിയുടെ നട്ടെല്ല് തകർന്നു. ഇന്നലെ വൈകിട്ട് അമ്മയ്ക്കൊപ്പം തുണി വിരിക്കാനെത്തിയ അനുശ്രിക്കാണ് പരിക്കേറ്റത്. പോസ്റ്റിനടിയിൽ അകപ്പെട്ട കുട്ടിയെ സമീപവാസികളും വാഹന യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് അണ്ടൂർപച്ച റോഡ് പുറമ്പോക്കിൽ താമസക്കാരായ ബിനു - സിനു ദമ്പതികളുടെ മകളാണ് പരിക്കേറ്റ അനുശ്രി. കരാറുകാരനാണ് പോസ്റ്റ് പാതയോരത്ത് അടുക്കിവച്ചതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |