നെടുമ്പാശേരി: ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഐ.എക്‌സ് 412 എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഇന്നലെ രാത്രി 8.26നായിരുന്നു സംഭവം.
193 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. നെടുമ്പാശേരിയിൽ ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. രാത്രി 8.04ന് വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏത് സാഹചര്യവും നേരിടാൻ ഫയർഫോഴ്‌സും ആംബുലൻസുകളും സജ്ജമാക്കി. ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾക്കും സന്ദേശം നൽകി.
വിമാനം പൂർണ്ണ സുരക്ഷിതമായി നിലത്തിറങ്ങി. 8.36 ന് അടിയന്തരാവസ്ഥ പിൻവലിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |