അന്തരിച്ച നടൻ കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണെന്ന അവകാശവാദവുമായി ഒരു സ്ത്രീ അടുത്തിടെ രംഗത്തെത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെ സുധിയുടെ ആദ്യ ബന്ധത്തിലുണ്ടായ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് നോക്കിവളർത്തിയത് താനാണെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഇന്ദു തിരുവല്ല എന്ന സ്ത്രീ.
'കൊല്ലം സുധിയെ ഉപേക്ഷിച്ച് പോയതാണ് ആദ്യഭാര്യ. ഇക്കാര്യം പറഞ്ഞുകൊണ്ട് ആ കുഞ്ഞിനെ നോക്കാമോയെന്ന് ഒരു സുഹൃത്ത് ചോദിച്ചു. അച്ഛനും അമ്മയുമില്ലാതെ വളർന്നതാണ് ഞാൻ. അതിനാൽത്തന്നെ ഞാൻ ആ കുഞ്ഞിനെ നോക്കാൻ തയ്യാറായി. അന്ന് കിച്ചു വളരെ കുഞ്ഞാണ്.ആ സമയത്ത് എന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. കരയുന്ന കുഞ്ഞിനെ എന്റെ നെഞ്ചിൽ കിടത്തിയാണ് ഉറക്കിയത്. സുധിച്ചേട്ടൻ എനിക്ക് കൂടപ്പിറപ്പിനെപ്പോലെയാണ്.
ശാലിയാണ് കിച്ചുവിന്റെ അമ്മ എന്നത് സത്യമാണ്. പക്ഷേ പ്രസവിച്ചെന്ന കടമ മാത്രമേ ശാലിനിയ്ക്കുള്ളൂ. അവന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്. അത് ഞാനാണ്. അവന്റെ അമ്മ മരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അവനെ വിളിച്ച് മോനേ നിനക്ക് എന്തുണ്ടെങ്കിലും പറയാമെന്ന് പറഞ്ഞിരുന്നു. രേണുവിനെ നേരിട്ട് കണ്ടിട്ടില്ല.'- അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |