ചോറ്റാനിക്കര: പിറവം എം.എൽ.എ അനൂപ് ജേക്കബിനെ ബംഗളൂരു വിജിലൻസിൽ നിന്നാണെന്ന വ്യാജേനെ ഫോണിൽ വിളിച്ച് തട്ടിപ്പിനു ശ്രമം. ഇന്നലെ രാവിലെ 10ന് എം.എൽ.എയുടെ ഫോണിൽ വിളിച്ച് വിലാസം തിരക്കി. തുടർന്ന്, മറ്റൊരു ഫോൺ നമ്പർ എം.എൽ.എയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആ നമ്പറിൽ നിന്ന് പലരെയും ഭീഷണിപ്പെടുത്തുന്നതായി പരാതി ലഭിച്ചതിനാൽ നിലവിലുള്ള നമ്പർ ബ്ലോക്ക് ചെയ്യുകയാണെന്നും അറിയിച്ചു. എം.എൽ.എ തിരിച്ച് രൂക്ഷമായി പ്രതികരിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്ത് മുങ്ങി. പിന്നീട് പലവട്ടം തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നാലെ എം.എൽ.എ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എം.എൽ.എയാണെന്ന് അറിയാതെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നെന്ന് കരുതുന്നു. ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് പരാതിയെങ്കിലും സ്റ്റേഷനിൽ എത്താറുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞതായി എംഎൽഎ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |