
തിങ്കളാഴ്ചയാണ് നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നത്. ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ദിലീപ് അടക്കം ബാക്കിയുള്ള പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഇതിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് 2017ൽ താൻ പറഞ്ഞ കാര്യങ്ങളടങ്ങിയ പത്രക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു.
കേസിന്റെ അന്തിമഫലം അഭിഭാഷകരെയും പണത്തിന്റെ സ്വാധീനവും ആശ്രയിച്ചിരിക്കുമെന്നാണ് 2017ൽ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോയ് മാത്യും പറഞ്ഞിരുന്നത്. പറയാനുള്ളത് നേരത്തെ പറഞ്ഞുപോയി എന്ന അടിക്കുറിപ്പോടെയാണ് പഴയ പത്ര കട്ടിംഗ്സ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |