തിരുവനന്തപുരം:സീരിയൽ താരങ്ങളുടെ സംഘടനയായ 'ആത്മ"യുടെ ഇരുപതാമത് ജനറൽ ബോഡി യോഗം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാറിനെ വീണ്ടും പ്രസിഡന്റായും ദിനേശ് പണിക്കരെ ജനറൽ സെക്രട്ടറിയും തിരഞ്ഞെടുത്തു.മോഹൻ അയിരൂർ,കിഷോർ സത്യ എന്നിവരെ വൈസ് പ്രസിഡന്റുമാരും പൂജപ്പുര രാധാകൃഷ്ണനെ സെക്രട്ടറിയായും സാജൻ സൂര്യയെ ട്രഷറുമായി തിരഞ്ഞെടുത്തു.ആൽബർട്ട് അലക്സ്,ബ്രഷ്‌നേവ്,ജീജാ സുരേന്ദ്രൻ,കൃഷ്ണകുമാർ മേനോൻ,മനീഷ് കൃഷ്ണ, നിധിൻ.പി.ജോസഫ്,പ്രഭാശങ്കർ,രാജീവ് രംഗൻ,സന്തോഷ് ശശിധരൻ,ഷോബി തിലകൻ,ഉമാ.എം.നായർ, വിജയകുമാരി,വിനു.വൈ.എസ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |