തിരുവനന്തപുരം: തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിന്റെ പ്രഥമ തലേക്കുന്നിൽ അവാർഡ് കഥാകൃത്ത് ടി.പത്മനാഭന്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.തലേക്കുന്നിൽ ബഷീറിന്റെ ചരമദിനമായ 25-ന് പുരസ്കാരം നൽകും. രാവിലെ പത്തരക്ക് തിരുവനന്തപുരം-പാളയം അയ്യങ്കാളി ഹാളിൽ അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.26-ന് രാവിലെ വെഞ്ഞാറമൂട്ടിലെ കൾച്ചറൽ സെന്റർ ആസ്ഥാന മന്ദിരത്തിൽ തലേക്കുന്നിൽ അനുസ്മരണയോഗം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ഇന്നലെ വൈകീട്ട് ഇന്ദിരാ ഭവനിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |