കോഴിക്കോട്: 2025ലെ യുനെസ്‌കോ സാഹിത്യ നഗരം അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് വിഭാഗങ്ങളിലാണ് അവാർഡ്. സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള അവാർഡ് സാറാ ജോസഫിന്. 'ആത്രേയകം' എഴുതിയ ആർ. രാജശ്രീ വനിതാ എഴുത്തുകാരിക്കുള്ള അവാർഡിനർഹമായി. ബാലസാഹിത്യത്തിനുള്ള അവാർഡ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥയ്ക്ക് ലഭിച്ചു. 'പെണ്ണപ്പൻ' കവിതയുടെ രചയിതാവായ ആദിയ്ക്കാണ് (ആദർശ്.ഇ) യുവ എഴുത്തുകാരനുള്ള അവാർഡ്.
മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ ജെ. ഗോപാലകൃഷ്ണന്റെ തുംഗഭദ്രയും,മലയാളത്തിൽ നിന്ന് ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ എ.ജെ. തോമസിന്റെ ദി ഗ്രേറ്റസ്റ്റ് മലയാളം സ്റ്റോറീസ് എവർ ടോൾഡും തിരഞ്ഞെടുത്തു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ്. 2,500രൂപയും പ്രശസ്തിപത്രവുമാണ് മറ്റുള്ളവയ്ക്ക്. ഈ മാസം നടക്കുന്ന സാഹിത്യ നഗര ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |