മിഥുൻ മുരളി വക്കം പുരുഷോത്തമന്റെ സഹോദര പുത്രൻ
തിരുവനന്തപുരം: എഡിറ്റ് ചെയ്ത രണ്ടാമത്തെ സിനിമയ്ക്ക് ആദ്യ ദേശീയ പുരസ്കാരം. സന്തോഷത്തിലാറാടാൻ വേറെ എന്തുവേണമെന്ന് മിഥുൻ മുരളി.
'പൂക്കാലം' മുഥുൻ മുരളി എഡിറ്റ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. 2020ൽ രൺജി പണിക്കർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'കലാമണ്ഡലം ഹൈദ്രാലി'യായിരുന്നു ആദ്യ ചിത്രം. ''അവാർഡ് ഒന്നും പ്രതീക്ഷിച്ചില്ല. അതിനൊന്നുമായില്ല എന്ന ധാരണയായിരുന്നു. പൂക്കാലത്തിലെ അഭിനയത്തിന് കുട്ടേട്ടന് (വിജയരാഘവൻ) അവാർഡ് കിട്ടിയതോടെ ഇരട്ടി സന്തോഷമായി.''
അന്തരിച്ച മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ ഇളയ സഹോദരൻ ബി.മുരളീധരന്റെ മകനാണ് മിഥുൻ മുരളി. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയാണ്. ഇപ്പോൾ കൊച്ചിയിൽ താമസം. പി.എ.അസീസ് എൻജീനിയറിംഗ് കോളേജിലെ പഠന ശേഷമാണ് സിനിമയിൽ എത്തിയത്. ആന്റണി എന്ന എഡിറ്റർക്കൊപ്പം സഹായിയായി കൂടി. പിന്നെ സ്വതന്ത്രനായി. ഭാര്യ ടിനു. മകൻ സെയിൻ മിഥുൻ മൂന്നാം ക്ലാസിലും മകൾ നീഹാരിക മിഥുൻ ഒന്നാം ക്ലാസിലും പഠിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |