
ന്യൂഡൽഹി: കെ റെയിൽ മഞ്ഞക്കുറ്റികൾ അടിയന്തരമായി പിഴുതുമാറ്റണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇവ കാരണം സാധാരണക്കാർക്ക് ഭൂമി ക്രയവിക്രയം നടത്താൻ സാധിക്കാത്ത ഗുരുതരമായ സാഹചര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനോ ഇ.ശ്രീധരനോ മുൻകൈയെടുത്ത് ഈ മഞ്ഞക്കുറ്റികൾ എടുത്തുമാറ്റണം. അതിവേഗ റെയിൽപാതയെക്കുറിച്ച് കെ.വി. തോമസിന്റെ അവകാശവാദങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ല. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പുതിയതായി ഒരു റെയിലും വരാൻ പോകുന്നില്ല. തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനിൽക്കെ, പുതിയ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. ശശിതരൂർ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളത്തിൽ ന്യൂനപക്ഷ വോട്ടുകൾ വെട്ടിമാറ്റാൻ ബി.ജെ.പി ഗൂഢനീക്കം നീക്കം നടത്തുന്നു. ഹരിപ്പാട്ടെ ചിങ്ങോലി പഞ്ചായത്തിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ തിരഞ്ഞുപിടിച്ച് വെട്ടിമാറ്റാൻ ശ്രമമുണ്ടായി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വാഗതം ചെയ്‌ത് കെ.വി. തോമസ്
മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽപാത പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പ്രതികരിച്ചു. കേരളത്തിന് ഉപകാരപ്പെടുന്ന പാതയാണത്. ഇ. ശ്രീധരൻ പദ്ധതി വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. താനത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും കെ.വി. തോമസ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |