
തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി ഗണേശ്‌കുമാർ അടിയന്തരമായി രാജി വയ്ക്കണമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി വാങ്ങണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭാര്യ തന്നെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേശിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങൾ മൂന്നു ദിവസമായി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഈ കാര്യങ്ങൾ പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തി. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും മൂന്നു ദിവസം പിണറായി വിജയൻ ഉറങ്ങുകയായിരുന്നോ. ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷ? മന്ത്രിയുടെ ഭാര്യയ്ക്കുപോലും സുരക്ഷിതത്വം ഇല്ലെങ്കിൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ലഭിക്കുന്നത്. ഗണേശ്‌കുമാറിന്റെ രാജി യു.ഡി.എഫ് ഗവൺമെന്റ് കാലത്ത് ഉമ്മൻചാണ്ടി വാങ്ങിച്ചത് എന്തിനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |