കോഴിക്കോട്: പാൽ ഉത്പാദനത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല ക്ഷീര ദിനാഘോഷവും പാൽപ്പൊലിമ-ക്ഷീര സംരംഭക സംഗമവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീര സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലൈവ്സ്റ്റോക്ക് ഫാമുകളുടെ ലൈസൻസിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ സർക്കാർ ഇളവ് വരുത്തി. സംസ്ഥാനത്തെ പശുക്കളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ നൂതന സാങ്കേതികവിദ്യ വഴി ലിംഗനിർണയം നടത്തിയ ബീജമാത്രകൾ അഥവാ സെക്സ് സോർട്ടഡ് സെമൻ,പ്രീമിയം ബുൾ സെമൻ തുടങ്ങിയവ മൃഗാശുപത്രികൾ വഴി ലഭ്യമാക്കാൻ നടപടിയെടുത്തു വരികയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. പി.എസ്.സി അംഗം ഡോ. സി.കെ.ഷാജിബ്,വെറ്ററിനറി അസോ. ദേശീയ ഉപാദ്ധ്യക്ഷൻ ഡോ. എൻ.മോഹനൻ,ഡോക്ടർമാരായ ആർ.കെ.സ്നേഹരാജ്,പി.പി.ബാലകൃഷ്ണൻ,രഞ്ജിത്ത് പി. ഗോപി,വേണുഗോപാൽ.ആർ,ബി.അജിത്ബാബു,പ്രസാദ്.എ,ജെറീഷ് കെ.എം,കെ.ജയരാജ്,രാഹുൽ രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |