
തിരുവനന്തപുരം:നെല്ല് സംഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന യോഗം ഇന്ന് കൊച്ചിയിൽ നടക്കും.മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ജി.ആർ.അനിൽ,വി.എൻ.വാസവൻ,പി.പ്രസാദ് എന്നിവരും പങ്കെടുക്കും.മില്ലുടമകൾ നെല്ലെടുക്കാത്തത് കാരണം സംഭരണം മുടങ്ങിയ സാഹചര്യത്തിലാണ് യോഗം.കൈകാര്യ ചെലവ് വർധിപ്പിക്കുക,സംഭരിച്ച നെല്ല് അരിയാക്കി തിരികെ സപ്ലൈകോയ്ക്കു നൽകുന്നതിന്റെ ശതമാനം 68ൽ നിന്ന് 64.5 ആക്കുക,പാലക്കാട് മില്ലുകാരുടെ മേൽ ചുമത്തിയ ജി.എസ്.ടി പിൻവലിക്കുക തുടങ്ങിയവയാണ് മില്ലുടമകളുടെ സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. സമവായം ഉണ്ടാക്കുന്നതിനായി മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും മില്ലുടമകളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സപ്ലൈകോയ്ക്ക് തിരിച്ചു നൽകേണ്ട അരി 68 ശതമാനം ആയി നിശ്ചയിച്ചത് കേന്ദ്ര സർക്കാരാണ്.2022ൽ കേരളം ഇത് 64.5 ശതമാനമാക്കിയിരുന്നു.എന്നാൽ രാജ്യത്താകമാനം ഒരേരീതി പിന്തുടരണമെന്ന് ആവശ്യപ്പെട്ടു നൽകിയ പൊതുതാൽപര്യ ഹർജിൽ ഹൈക്കോടതിയാണ് വീണ്ടും 68 ആക്കാൻ വിധിച്ചത്. നഷ്ടം നികത്താൻ മില്ലുടമകൾക്ക് സഹായധനമാണ് സർക്കാർ പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |