
ചെന്നൈ: 2026ൽ വിജയ് മുഖ്യമന്ത്രി കസേരയിലിരിക്കുമെന്ന് കെ.എ. സെങ്കോട്ടയ്യൻ. അണ്ണാ ഡി.എം.കെ വിട്ട് ടി.വി.കെയിൽ ചേർന്ന ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയിൽ നിന്ന് സ്വന്തം നാടായ ഗോപിച്ചെട്ടിപ്പാളയത്തു പോയി ഉടൻ മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞു. എം.ജി.ആറിനെ പോലെയാണ് വിജയ്യെ കാണുന്നത് എന്ന ചോദ്യത്തിന് സെങ്കോട്ടയ്യന്റെ മറുപടി ഇങ്ങനെ:
'എം.ജി.ആർ ആദ്യമായി തന്റെ പ്രസ്ഥാനം ആരംഭിച്ചപ്പോൾ, അത് ഒരു സിനിമ പോലെ 100 ദിവസം ഓടുമെന്നാണ് എതിരാളികൾ പറഞ്ഞത്. എന്നാൽ അവസാനം വരെ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. വിജയിയെ സംബന്ധിച്ചിടത്തോളം, ഇന്ന്, അദ്ദേഹം എം.ജി.ആർ റൂട്ടിലൂടെയും യാത്ര തുടരുകയാണ്. എം.ജി.ആറിന്റെ ചിത്രം വഹിക്കുന്ന ഒരു വാഹനത്തിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്.
എം.ജി.ആർ സഞ്ചരിച്ച അതേ രീതിയിൽ വിജയ് തന്റെ യാത്ര തുടരുകയാണ്. '
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |