SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

മുഖ്യമന്ത്രി ഗൾഫിലേക്ക്, മൂന്നു ദിവസത്തെ സന്ദർശനത്തിന് നാളെ ദുബായിൽ എത്തും

Increase Font Size Decrease Font Size Print Page
pinarayi-vijayan-

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ദുബായിലേക്ക് പുറപ്പെടും. ഗൾഫ് സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ഞായറാഴ്ച രാവിലെ ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ,​ ബിസിനസ് പ്രമുഖർ,​ ദുബായിലെ ഭരണ കർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലി അമിറ്റി സ്കൂളിൽ ഓർമ്മ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ അവസാനിക്കും. ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തും.

TAGS: NEWS 360, GULF, GULF NEWS, CM PINARAYI, CM PINARAYI VIJAYAN, PINARAYI VIJAYAN, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY