
തിരുവനന്തപുരം: നടിയെ ആക്രമിച്ച് സംഭവത്തിന് പിന്നാൽ ആരാണെന്ന് നടി ഭാമ തന്നോട് പറഞ്ഞിരുന്നതായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചാനൽ ചർച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ. പിന്നീട് കോടതിയിൽ വന്ന് മൊഴി മാറ്റുകയായിരുന്നു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കോടതിക്ക് മുൻപിൽ വയ്ക്കുന്ന തെളിവുകൾ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് അതിജീവിത പറഞ്ഞാൽ മുഖവിലയ്ക്കെടുത്തേ പറ്റൂവെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിച്ചു.
ഭാമ എന്ന പെൺകുട്ടി എന്നോഠ് പറഞ്ഞാണ്. ഇത് ഇന്നയാൾ തന്നെയാണ് ചെയ്‌തതെന്ന്. എന്നിട്ട് കോടതിയിൽ വന്ന് മൊഴിമാറ്റി. എന്തുകൊണ്ട്?. എവിടെയൊക്കെ എന്തൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം വളരെ വ്യക്തമാണ്, പൊലീസിൽ ഒന്നു പറഞ്ഞ് കോടതിക്ക് മുന്നിൽ മറ്റൊന്നു പറയുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് സംശയുമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |