SignIn
Kerala Kaumudi Online
Thursday, 19 September 2024 4.38 PM IST

സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്ന് പോസ്റ്റർ

Increase Font Size Decrease Font Size Print Page
k-sudhakaran

കണ്ണൂർ:ആർ.എസ്.എസ് അനുകൂല പരാമർശത്തിന്റെ പേരിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ ജന്മനാടായ കണ്ണൂരിൽ പോസ്റ്റർ. നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആർ.എസ്.എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകൻ എന്നെഴുതിയ പോസ്റ്റർ കണ്ണൂർ ഡി.സി.സി ഓഫിസ് പരിസരത്ത് ഇന്നലെ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്ന പേരിൽ പതിച്ച പോസ്റ്റർ പിന്നീട് അപ്രത്യക്ഷമായി.

കോൺഗ്രസിനെ ആർ.എസ്.എസിൽ ലയിപ്പിക്കാനുള്ള സുധാകരന്റെ നീക്കം പരാജയപ്പെടുത്തുക, ആർ.എസ്.എസ് ശാഖയ്‌ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം, ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരൻ കോൺഗ്രസിന്റെ ശാപം എന്നിങ്ങനെയും പോസ്റ്ററിൽ പരാമർശമുണ്ട്.

അജ്ഞാതരാണ് പോസ്റ്റർ പതിച്ചതെന്നും പൊലീസിൽ പരാതി നൽകുമെന്നും യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അറിയിച്ചു. കണ്ണൂരിൽ കെ. സുധാകരൻ നടത്തിയ ആർ.എസ്.എസ് അനൂകൂല പ്രസ്താവനകൾക്കെതിരെ പാർട്ടിയിൽ പ്രതിഷേധം രൂക്ഷമായിരിക്കെയാണ് പ്രതിഷേധ പോസ്റ്റർ പതിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.