തിരുവനന്തപുരം: സി.പി.ഐ പേട്ട ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായ കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതം ദുരിതപൂർണമാക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും അരുൺ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി ശങ്കരദാസ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ. എൽ.സി സെക്രട്ടറി അജയൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ചികിത്സാ സഹായവും വിതരണം ചെയ്തു. മുതിർന്ന പ്രവർത്തകരായ കേരള കൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ,ജനറൽ സെക്രട്ടറി കെ.എസ്.സാബു എന്നിവരെ മൊമന്റോ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |