മധുര: സി.പി.എം എന്ന സ്വന്തം പാർട്ടിയോടുള്ള അഭിനിവേശമാണ് കൊടും വെയിലത്തും ഇത്രദൂരം സൈക്കിൾ ചവിട്ടാൻ അവരെ പ്രേരിപ്പിച്ചത്. ആന്ധ്ര ചിറ്റൂർ സ്വദേശികളായ ചെല്ല വെങ്കിട്ടയും കറുപ്പുസ്വാമിയും. മൂന്ന് ദിവസം കൊണ്ടാണ് ഇരുവരും സൈക്കിളുകളിൽ മധുരയിലേക്ക് എത്തിയത്. 24-ാം പാർട്ടി കോൺഗ്രസിന്റെ സന്ദേശം വരും വഴിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സി.പി.എമ്മിന്റെ മുൻ ചിറ്റൂർ ജില്ലാ സെക്രട്ടറി കൂടിയാണ് ചെല്ല വെങ്കിട്ട. മാർച്ച് 29നാണ് ഇരുവരും നാട്ടിൽ നിന്ന് പുറപ്പെട്ടത്. 510 കിലോമീറ്റർ താണ്ടിയാണ് അവർ മധുര തമുക്കത്തെ പാർട്ടി കോൺഗ്രസ് നഗറിലെത്തിയത്. വസ്ത്രങ്ങളും കുടിവെള്ളവും ഇടയ്ക്കിടെ സൈക്കിൾ ചക്രങ്ങൾക്ക് കാറ്ര് നിറയ്ക്കാനുള്ള പമ്പുമെല്ലാം കൈവശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |