
പാലക്കാട്: നഗരസഭ കൗൺസിലർ പ്രശോഭ് സി.വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത ശേഷം വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറാണ് പ്രശോഭ്. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.
മൂന്നു മാസം മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ജോലിക്കാര്യത്തിനായി പട്ടാമ്പിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി.പാലക്കാട് ജില്ലാ ആശുപത്രിയുടെ പുറകിലെത്തിയപ്പോൾ മോശമായി പെരുമാറി.പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പാലക്കാട്ടെ പ്രമുഖ ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് താൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.. രണ്ടു മാസം ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്രം നടത്താൻ മരുന്ന് നൽകി. അതു കഴിക്കാത്തതിനാൽ ഭീഷണിപ്പെടുത്തി. . സംഭവത്തിന് പിന്നാലെ പ്രശോഭ് ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |