ചേലക്കര: മദ്യപിച്ചെത്തി മാതാപിതാക്കളെ ഉപദ്രവിച്ച മകനെ പൊലീസ് അറസ്റ്റു ചെയ്തു. എളനാട് മുല്ലക്കൽ വീട്ടിൽ ദിനേശ് (38) ആണ് അസ്റ്റിലായത്. വീട്ടിൽ മദ്യപിച്ചെത്തിയ ദിനേശ് അമ്മ നന്ദിനിയെ അസംഭ്യം പറഞ്ഞപ്പോൾ തടസം പിടിച്ച പിതാവ് മണികണ്ഠന്റെ കട്ട എടുത്ത് എറിഞ്ഞതിനെ തുടർന്ന് കാലിന്റെ എല്ല് പൊട്ടിയിരുന്നു. പരാതിയെ തുടർന്നാണ് പഴയന്നൂർ പൊലീസ് നടപടി എടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |