SignIn
Kerala Kaumudi Online
Friday, 20 September 2024 1.32 AM IST

വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

Increase Font Size Decrease Font Size Print Page

crime

തിരുവനന്തപുരം: പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ വനം വകുപ്പ് മേധാവിയ്ക്ക് മന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്നും ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

വനിതാ വാച്ചർ സഹപ്രവർത്തകനായ വാച്ചർക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ആവശ്യമായ സാധനം എടുത്ത് നൽകാമെന്ന് പറഞ്ഞ് മനോജ് മാത്യു ഇവരെ സ്റ്റോർ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.