SignIn
Kerala Kaumudi Online
Friday, 20 September 2024 1.20 AM IST

മകളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് മൂന്ന് ജീവപര്യന്തം

Increase Font Size Decrease Font Size Print Page
p

മഞ്ചേരി: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 47കാരനായ മദ്രസ അദ്ധ്യാപകന് മൂന്നു ജീവപര്യന്തം തടവും 6.60 ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. ജീവിതാന്ത്യം വരെയാണ് ശിക്ഷ. 2021 മാർച്ചിലാണ് സംഭവം. മാതാവ് വീട്ടിലില്ലാത്ത സമയത്ത് മുറിയിൽ പഠിക്കുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. മാതാവിനെ വിവരമറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ചർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മാതാവ് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് മകൾ അഞ്ചുമാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഗർഭം അലസിപ്പിച്ചു. ആശുപത്രിയിൽ വച്ച് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് തെളിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.