ന്യൂഡൽഹി: തിരുവനന്തപുരം കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് ജസ്റ്രിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പ്രതി അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശിച്ചു. കേസിൽ നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കേസ് ശക്തമാണെന്ന് സർക്കാർ വാദിച്ചു. ഇ.ഡി കേസുകളിൽ പൊതുവെ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും കുറ്രപ്പെടുത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഭാസുരാംഗന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |