തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം പ്രതിപാദിക്കുന്ന 'പിണറായി ദ ലെജൻഡ്" ഡോക്യുമെന്ററി ഇന്ന് ചലച്ചിത്ര താരം കമലഹാസൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയ്, എ.എ. റഹിം എം.പി എന്നിവർ പങ്കെടുക്കും.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി ഒരുക്കിയത്. അൽത്താഫ് റഹ്മാനാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധായകൻ. രചന: പ്രസാദ് കണ്ണൻ. ഗാനത്തിന്റെ വരികളും പ്രസാദ് കണ്ണന്റേതാണ്. രാജ്കുമാർ രാധാകൃഷ്ണനാണ് സംഗീതസംവിധാനം. ക്യാമറ: പ്രവീൺ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിംഗ്: സുനിൽ എസ്. പിള്ള. 'തുടരും പിണറായി മൂന്നാമതും" എന്ന കുറിപ്പോടെ പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |