തിരുവനന്തപുരം: റോഡ് പരിപാലനം സമയബന്ധിതമായി നടപ്പാക്കുന്നതിന് ആവിഷ്‌കരിച്ച റണ്ണിംഗ് കോൺട്രാക്ട് പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ പൊതുമാരാമത്ത് വകുപ്പ് മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനിയർ,പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. നിർമ്മാണത്തിന് തുക അനുവദിച്ചിട്ടും കൃത്യസമയത്ത് സാങ്കേതിക അനുമതി നേടി ടെൻഡർ പ്രക്രിയ ആരംഭിക്കാത്ത സംഭവത്തെക്കുറിച്ച് ലഭിച്ച പരാതികൾ അന്വേഷിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിരത്ത് വിഭാഗം ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിരുന്നു. ചീഫ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |