
കാസർകോട്: വീട്ടിലെ കിടപ്പുമുറിയിൽ ഐടിഐ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശി മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെ ചെറുഗോളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ഷിഹാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ മുഹമ്മദിന്റെ മാതാവ് മുറിക്ക് പുറത്തെത്തി എഴുന്നേൽക്കാൻ പറഞ്ഞെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അനക്കം ഇല്ലാത്തതിനെ തുടർന്ന് പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ശിഹാബിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: നബീസ, സഹോദരങ്ങൾ: ഇബ്രാഹിം സിനാൻ, അബ്ദുൾ ഷബീർ, ഫാത്തിമത്ത് സുഹൈല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |