
മലപ്പുറം: നാലര പതിറ്റാണ്ടു കാലം ജമാഅത്തെ ഇസ്ലാമിയുടെ തോളിൽ കൈയിട്ട് നടന്ന സി.പി.എം ഇപ്പോൾ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വിമർശിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ പറഞ്ഞു.
1977ൽ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് മുതൽ 2019 വരെ 42 വർഷം അവർ സി.പി.എമ്മിന് ഒപ്പമായിരുന്നു. വെൽഫെയർ പാർട്ടി പിന്തുണ 2019 മുതൽ യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. അവർ യു.ഡി.എഫിലെ ഘടകകക്ഷിയോ അസോസിയേറ്റ് അംഗമോ അല്ല. പ്രദേശികമായി ചിലയിടങ്ങളിൽ നീക്കുപോക്കുകളുണ്ടായിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം വൈകിപ്പിക്കാൻ എസ്.ഐ.ടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വലിയ സമ്മർദ്ദമുണ്ട്.പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ പ്രതിപക്ഷത്തിന്റെ കൈയിലുണ്ടെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |