
തിരുവനന്തപുരം: എന്തിലും ഏതിലും 40 ശതമാനം കമ്മിഷൻ ആരോപിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ 'മിസ്റ്റർ 40 പേഴ്സന്റേജ്' എന്ന് നാട്ടുകാർ വിളിച്ചുതുടങ്ങിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുൻകാല ചെയ്തികളിൽ നിന്നും സ്വന്തം അനുഭവങ്ങൾ ഓർത്തെടുക്കുന്നത് കൊണ്ടാണ് അദ്ദേഹം ഇടയ്ക്കിടയ്ക്ക് 40 ശതമാനം കമ്മിഷൻ എന്ന് പറയുന്നതെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വികസന കാര്യത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും കേന്ദ്ര സർക്കാരും രാജ്യാന്തര ഏജൻസികളും സർവ്വാത്മനാ അംഗീകരിച്ചിട്ടുള്ള തദ്ദേശ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ. നഗരസഭയ്ക്കെതിരെ അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.നേമം മണ്ഡലത്തിലെ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. എന്നാൽ നേമം മണ്ഡലത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കും അറിയില്ല എന്നതാണ് വാസ്തവമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |