കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് 120 കോടി രൂപ തിരിച്ചു നൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ. ചെറിയ നിക്ഷേപങ്ങളാണിവ. വലിയ തുക നിക്ഷേപിച്ചവർക്ക് ഘട്ടങ്ങളായി നൽകും. ആർക്കെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കിൽ പരിഗണിക്കും. പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനായി രൂപം നൽകുന്ന സഹകരണനിധി ജൂലായ് അവസാനത്തോടെ നിലവിൽ വരും.
കൊച്ചി- ദുബായ് യാത്രാ കപ്പൽ സർവീസിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനായി രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളുമായും വിദേശതുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസം രംഗത്തും സഹകരണ മേഖല പ്രവർത്തനമാരംഭിക്കും. ഇതിനായി 12 കോടി വകയിരുത്തി.
വിഴിഞ്ഞത്തും
സഹകരണ മേഖല
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ, ജൂലായ് മാസങ്ങളിൽ നടത്തും. 32 ക്രെയിനുകൾ ചൈനയിൽ നിന്ന് എത്തിച്ചു. കണ്ടെയ്‌നർ ബെർത്ത്, പുലിമുട്ടുകൾ എന്നിവ പൂർത്തിയായി. ബൈപ്പാസും റോഡും അവസാനഘട്ടത്തിലാണ്. വിഴിഞ്ഞം കേന്ദ്രീകരിച്ചും ടൂറിസം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ സഹകരണ മേഖല പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |