തിരുവനന്തപുരം: പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഇന്ത്യൻ ജി.പി.എസായ 'നാവികി"ന്റെ സേവനം ജനങ്ങളിലേക്കുത്തുന്നു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് പുതിയ നടപടി. അമേരിക്ക, റഷ്യ, യൂറോപ്പ്, ചെെന തുടങ്ങിയ രാജ്യങ്ങൾക്കാണ് സ്വന്തം ഗതിനിർണയ സംവിധാനമുള്ളത്.
2014 മുതൽ പ്രതിരോധസേവനങ്ങൾക്കും, 2019 മുതൽ ദേശീയ ലോജിസ്റ്റിക് സേവനങ്ങൾക്കും നാവിക് ഉപയോഗിക്കുന്നുണ്ട്. ഐ.എസ്.ആർ.ഒയുടെ ഏഴ് ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹങ്ങളിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്. 2020 മുതൽ ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഉപഗ്രഹങ്ങളിലെ അറ്റോമിക് ക്ളോക്കിന്റെ കൃത്യതക്കുറവ് കാരണം കഴിഞ്ഞില്ല. ഈ തകരാർ കഴിഞ്ഞ മേയിൽ പൂർത്തിയായി.
രണ്ട് ഭാഗങ്ങളാണ് നാവിക് ഉപഗ്രഹ സേവനങ്ങൾക്കുള്ളത്. ജനങ്ങൾക്കുള്ള സ്റ്റാൻഡേർഡ് പൊസിഷനിംഗ് സർവീസും പ്രതിരോധ ആവശ്യങ്ങൾക്കുള്ള റിസ്ട്രിക്ടഡ് സർവീസും. എന്നാൽ പദ്ധതിക്കായി സ്റ്റാൻഡേർഡ് സർവീസിനുള്ള എൽ.1 ബാൻഡ് കാര്യക്ഷമമാക്കണം. 1575 മെഗാഹെർട്സ് ഫ്രീക്വൻസിയുള്ള ഡാറ്റാ സർവീസാണ് എൽ 1ബാൻഡ്. ഇതിനായി ഏതാനും ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കണമെന്ന് ഐ.എസ്.ആർ.ഒ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ അതുകൂടി പൂർത്തിയാക്കി കൃത്യതയാർന്ന ജി.പി.എസ് സേവനം നൽകും. നിലവിലുള്ള നാവിഗേഷൻ ഉപഗ്രഹങ്ങളിൽ എൽ 5, എസ്. ബാൻഡ് ഫ്രീക്വൻസിയാണ് കൂടുതലുള്ളത്. ഇന്ത്യയ്ക്ക് ചുറ്റും 1500കിലോമീറ്റർ മേഖലയാണ് നാവിക് പരിധിയിലുള്ളത്.
10 മീറ്റർ കൃത്യത
നാവിക്കിന്റെ കൃത്യത- 10മീറ്റർ
അമേരിക്കയുടെ ജി.പി.എസിന്റെ കൃത്യത- 2മീറ്റർ
ചെെന-10മീറ്റർ
റഷ്യ- 7.38മീറ്റർ
യൂറോപ്- ഒരു മീറ്റർ
മൊബൈലുകളിൽ ജി.പി.എസ് നാവിഗേഷൻ, ലൊക്കേഷൻ സർവീസ്, മാപ്പിംഗ് സേവനം
വാഹനങ്ങളിൽ സെൽഫ് ഡ്രൈവിംഗ്
ഡ്രോൺ-സ്‌മാർട്ട് സിറ്റി സേവനങ്ങൾ
റേഷൻ വിതരണം, കാർഷിക വിള സംഭരണം
ചരക്ക് നീക്കങ്ങൾക്കുള്ള സേവനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |