തൃശൂർ: ലക്ഷങ്ങൾ കാത്തിരിക്കുന്ന തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ പതിനൊന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടരയ്ക്ക് പാറമേക്കാവിലും കൊടിയേറും.ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.മേയ് ആറിനാണ് പൂരം.മേയ് നാലിന് വൈകിട്ട് സാമ്പിൾ വെടിക്കെട്ട്. അന്നുതന്നെ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളിലെ ചമയപ്രദർശനങ്ങളും തുടങ്ങും.ഏഴിന് പുലർച്ചെ നടക്കുന്ന പൂരം വെടിക്കെട്ടിന് വൻ തിരക്കുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.മുൻവർഷങ്ങളിൽ വെടിക്കെട്ട് നടന്നിരുന്ന സ്ഥലത്ത് നിന്നും 15 മീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാകും ഫയർ ലൈൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കമാൻഡോ സുരക്ഷയുൾപ്പെടെ ഇത്തവണ പൂരത്തിനുണ്ട്. കഴിഞ്ഞ വർഷം പൂരം അലങ്കോലമായത് വൻ രാഷ്ട്രീയവിവാദമായതോടെ ഭരണകൂടവും പൊലീസും മറ്റ് വകുപ്പുകളും അതീവ ജാഗ്രതയോടെയാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |