തിരുവനന്തപുരം: ആഭ്യന്തരം, വനം വന്യജീവി, ഗതാഗതം, എക്‌സൈസ് വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ സർക്കാർ തീരുമാനം. അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിനും അനുമതി നൽകി. ഉന്തിയപല്ല് പൊലീസ് അടക്കമുള്ള ജോലിക്ക് അയോഗ്യതയായി റിക്രൂട്ട്മെന്റ് ചട്ടത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |