ന്യൂഡൽഹി: വ്യത്യസ്ത വീക്ഷണങ്ങൾ ഉള്ളവരുടെ അഭിപ്രായ സമന്വയമായിരുന്നു ഗുരുദേവനും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഗുരു-ഗാന്ധിജി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ലോകസമാധാനം ശ്രീനാരായണ ഗുരു ദർശനത്തിലൂടെ" എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും സാദ്ധ്യമായ വിമോചനവും സ്വാതന്ത്ര്യവും എന്ന ദർശനമാണ് അന്നത്തെ കൂടിക്കാഴ്ച ഉയർത്തിക്കാട്ടിയതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത അറ്റോണി ജനറൽ വെങ്കട്ടരമണി പറഞ്ഞു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോകുലം ഗോപാലൻ, അനീഷ് ദാമോദരൻ, ഡൽഹി എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എം. കെ.ജി.പിള്ള, ഡൽഹി കെ.പി.എം.എസ് പ്രസിഡന്റ് കെ. രാജു, സംഘാടക സമിതി ജനറൽ കൺവീനർ ബാബു പണിക്കർ, സ്വാമി സാന്ദ്രാനന്ദ എന്നിവർ സംസാരിച്ചു. കെ.ജി. ബാബുരാജ്, കെ. മുരളീധരൻ, ഡോ. എ.വി. അനൂപ്, വി.കെ. മുരളീധരൻ, ജി. കോമളൻ, സുരേഷ് കുമാർ മധുസൂദനൻ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |