ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിലിറങ്ങി അഹിന്ദു വനിതയായ ജാസ്മിൻ ജാഫർ വീഡിയോ ചിത്രീകരിച്ചതിനാൽ ഇന്നലെ ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും പുണ്യാഹം നടത്തി.ആചാരലംഘനം നടന്നതിനാൽ ക്ഷേത്രത്തിൽ ശുദ്ധികർമ്മങ്ങൾ നടത്തണമെന്ന് ക്ഷേത്രം തന്ത്രി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ തുടങ്ങി.20 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ പൂജകളും ശീവേലിയും മറ്റ് ചടങ്ങുകളും ഇന്നലെ രാവിലെ അഞ്ച് മുതൽ ആവർത്തിച്ചു.ക്ഷേത്രക്കുളം,കിണർ,നാലമ്പലം എന്നിവിടങ്ങളിൽ പുണ്യാഹം നടത്തിയ ശേഷം ബിംബശുദ്ധിയും നടത്തി.ഇതിന് ശേഷമാണ് ഇന്നലത്തെ പൂജകളും ശീവേലിയും നടന്നത്.ഓതിക്കന്മാരും മേൽശാന്തിയും ചേർന്നായിരുന്നു ചടങ്ങ് നടത്തിയത്.ഉച്ചപൂജ വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചില്ല.ദർശനത്തിനെത്തിയവരെ കിഴക്കേഗോപുരം വഴി പ്രവേശിപ്പിച്ച് കൊടിമരത്തിന് സമീപത്ത് നിന്നും ദർശനം നടത്തി പുറത്തേക്ക് വിട്ടു.ചോറൂണ്,തുലാഭാരം വഴിപാടിനായുള്ളവർക്ക് മാത്രമായിരുന്നു പടിഞ്ഞാറെ ഗോപുരം വഴിയും ഭഗവതി ക്ഷേത്രം വഴിയും പ്രവേശനം.ഉച്ചയ്ക്ക് 2.45നാണ് ഇന്നലെ നട അടച്ചത്.പതിവുപോലെ വൈകീട്ട് നാലരയ്ക്ക് നടതുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |