ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിൽ മുൻപുണ്ടായിരുന്ന ഉത്തരവാദിത്വങ്ങൾ എടുത്തു കളഞ്ഞതിനാൽ ടിക്കറ്റ് നിരക്കിൽ അടക്കം ഇടപെടാനാകില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം രാജ്യസഭാ എം.പി ഹാരിസ് ബീരാനെ അറിയിച്ചു. ഹജ്ജ് തീർത്ഥാടകരിൽ നിന്ന് കോഴിക്കോട്ട് മറ്റ് കേന്ദ്രങ്ങളെക്കാൾ ഉയർന്ന നിരക്ക് ഇടാക്കുന്നതിനെതിരെ എം.പി നൽകിയ കത്തിന് സിവിൽ വ്യോമയാന സെക്രട്ടറി വി. വ്യുയാൽനാം നൽകിയ മറുപടിയിലാണ് വിശദീകരണം.
ഹജ്ജ് സബ്‌സിഡി എടുത്തുകളയുകയും എയർഇന്ത്യ സ്വകാര്യവത്‌ക്കരിക്കുകയും ചെയ്‌തതതോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് നിലവിൽ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. വലിയ വിമാനങ്ങൾക്കുള്ള നിന്ത്രണവും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കാരണം കോഴിക്കോട്ട് നിന്ന് ഇക്കൊല്ലം 5591 തീർത്ഥാടകർക്ക് മാത്രമാണ് അനുമതിയുള്ളത്(2024ൽ 9770). ഇത് മറ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നിരക്ക് വർദ്ധനയ്‌ക്ക് കാരണമാകാം. അതേസമയം 2024ലെ നിരക്ക് തന്നെയാണ് ഇക്കൊല്ലവും കോഴിക്കോട്ടു നിന്നും ഈടാക്കുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |