രാജ്യത്തെ 17 ഓളം എയിംസുകളിൽ ബി.എസ്.സി ഓണേർസ് നഴ്സിംഗ്,ബി.എസ്.സി നഴ്സിംഗ് പോസ്റ്റ് ബേസിക്, ബി.എസ്.സി പാരമെഡിക്കൽ,എം.എസ്.സി നഴ്സിംഗ്,മറ്റു ബിരുദാനന്തര കോഴ്സുകൾ എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ് ടു,ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്. അപേക്ഷ ഓൺലൈനായി രണ്ടു ഘട്ടങ്ങളിലായി സമർപ്പിക്കാം.ആദ്യം ബേസിക് രജിസ്ട്രേഷനു മേയ് 7 വരെ അപേക്ഷിക്കാം. ബേസിക് രജിസ്ട്രേഷൻ അംഗീകരിച്ചാൽ മേയ് 15നകം ഫൈനൽ രജിസ്ട്രേഷൻ ചെയ്യാം.മേയ് 9 നു ബേസിക് രജിസ്ട്രേഷൻ അംഗീകൃത അറിയിപ്പ് ലഭിക്കും.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബി.എസ്.സി ഓണേർസ് നഴ്സിംഗ് പ്രവേശന പരീക്ഷ ജൂൺ ഒന്നിനും,ബി.എസ്.സി നഴ്സിംഗ് പോസ്റ്റ് ബേസിക് പ്രവേശന പരീക്ഷ ജൂൺ 21നും,ബി.എസ്.സി പാരമെഡിക്കൽ പ്രവേശന പരീക്ഷ ജൂൺ 28നുമാണ്.എല്ലാ പരീക്ഷകളും ഓൺലൈനായി നടക്കും.അപേക്ഷ ഫീ മുന്നോക്ക വിഭാഗത്തിന് 2000 രൂപയും, മറ്റുള്ളവർക്ക് 1600 രൂപയുമാണ് (പട്ടിക വിഭാഗം, സാമ്പത്തികമായി പിന്നോക്ക വിഭാഗം).ബിരുദാനന്തര പ്രോഗ്രാമുകൾക്കും ഓൺലൈനായി അപേക്ഷിക്കാം. www.bsccourses.aiimsexams.ac.in,www.msccourses.aiimsexams.ac.
ജപ്പാനിൽ മെക്സ്റ്റ് ഫെല്ലോഷിപ്പ്
ജപ്പാനിൽ ഉപരിപഠനത്തിനുള്ള മെക്സ്റ്റ് ഫെല്ലോഷിപ്പിന് മേയ് 13നകം അപേക്ഷിക്കാം. പി.ജി, ഡോക്ടറൽ പഠനത്തിനാണ് ഫെലോഷിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |