ആർക്കിടെക്ചർ സാമുദായിക കാറ്റഗറി ലിസ്റ്റ്:- കീം 2025 ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാറ്റഗറി പട്ടിക സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഇന്ന് രാവിലെ 10ന് മുൻപ് barch.ceekerala@gmail.com എന്ന ഇ-മെയിലിൽ അറിയിക്കണം.
ബി.ആർക്ക് റാങ്ക് ലിസ്റ്റ്:- 2025ലെ കേരള ബി.ആർക്ക് കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കൺട്രോളറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എൻ.ആർ.ഐ രേഖകളിലെ അപാകത പരിഹരിക്കാം:- കീം മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് സമർപ്പിച്ച എൻ.ആർ.ഐ രേഖകളിലെ അപാകത 26ന് വൈകിട്ട് 3 വരെ പരിഹരിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |