തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് (സി-ആപ്റ്റ്) സംഘടിപ്പിക്കുന്ന ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. പട്ടികജാതി /പട്ടികവർഗ്ഗ/മറ്റർഹ വിഭാഗകാർക്ക് ഫീസ് സൗജന്യമായിരിയ്ക്കും, സ്റ്റൈപ്പന്റും പഠനകാലയളവിൽ സൗജന്യമായിരിക്കും. ഒ.ബി.സി /എസ്.ഇ.ബി.സി /മുന്നാക്ക വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്കും വരുമാന പരിധി അനുസരിച്ഛ് ഫീസ് സൗജന്യമായിരിക്കും.താല്പര്യമുള്ളവർ കേരളം സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിറ്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ.പുന്നപുരം.പടിഞ്ഞാറേകോട്ട,തിരുവനന്തപുരം- 695024 www.captkerala.com എന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കണം.വിവരങ്ങൾക്ക്:0471-2474720, 0471-2467728
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |