നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജി,എന്റർപ്രെന്യൂർഷിപ് ആൻഡ് മാനേജ്‌മെന്റ് (NIFTEM) തഞ്ചാവൂർ 2025- 26ലെ ബി.ടെക് ഫുഡ് ടെക്‌നോളജി,എം.ടെക് ഫുഡ് ടെക്‌നോളജി,പി.എച്ച്ഡി ഫുഡ് ടെക്‌നോളജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ദേശീയ തലത്തിൽ മികച്ച പ്ലേസ്‌മെന്റുള്ള സ്ഥാപനമാണിത്.ബി.ടെക് പ്രോഗ്രാം പ്രവേശനം ജെ.ഇ.ഇ (മെയിൻ) റാങ്ക് വിലയിരുത്തി ജോസ 2025 കൗൺസിലിംഗ് വഴിയാണ്.ഫുഡ് പ്രോസസ് എൻജിനിയറിംഗ്,ഫുഡ് പ്രോസസ് ടെക്‌നോളജി,ഫുഡ് സേഫ്റ്റി & ക്വാളിറ്റി അഷ്വറൻസ് എന്നിവയിൽ എം.ടെക് ഫുഡ് ടെക്‌നോളജി,ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ഗേറ്റ് സ്‌കോർ / NIFTEM-T പ്രവേശന പരീക്ഷ സ്‌കോർ വിലയിരുത്തിയാണ്പ്രവേശനം. ഡോക്ടറൽ പ്രവേശനത്തിന് പേഴ്‌സണൽ ഇന്റർവ്യൂവുണ്ട്.
AICTE അംഗീകൃത അധ്യയനം, ഗവേഷണ ലാബുകൾ, ബിസിനസ് ഇൻക്യൂബേഷൻ സെന്റർ, ലബോറട്ടറികൾ, NABL ലാബുകൾ, FSSAI അംഗീകൃത ഫുഡ് ടെസ്റ്റിംഗ് & റഫറൽ ലാബുകൾ എന്നിവ NIFTEM തഞ്ചാവൂരിലുണ്ട്. www.niftem-t.ac.in
ജപ്പാനിൽ തൊഴിലിനു ജാപ്പനീസ് ഭാഷയും സ്‌കില്ലും വേണം
ഉന്നത വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ജപ്പാനിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം.അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇംഗ്‌ളീഷിലാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്.എന്നാൽ പഠന ശേഷം തൊഴിൽ ലഭിക്കാൻ ജാപ്പനീസ് ഭാഷയിൽ പ്രാവീണ്യം ആവശ്യമാണ്.ഇന്ത്യയിൽ നിന്നുള്ള അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്കുള്ള മികച്ച ഉപരിപഠന,തൊഴിൽ മേഖലയാകാൻ ജപ്പാന് സാധ്യതയേറെയുണ്ട്.തൊഴിൽ മേഖലയിൽ ചൈനക്കാരെ അപേക്ഷിച്ചു ഇന്ത്യക്കാരെ ലഭിക്കാനാണ് അവർക്കു താൽപ്പര്യം.മാറുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ബിരുദ പഠനത്തോടൊപ്പം ജാപ്പനീസ് ഭാഷ പ്രാവീണ്യം കൂടി കൈവരിക്കുന്നത് ജപ്പാനിൽ തൊഴിൽ ലഭിക്കാൻ ഉപകരിക്കും. എൻ.ഐ.ടി കോഴിക്കോട് അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ ഇൻഡോ- ജപ്പാൻ സഹകരണത്തിന്റെ ഭാഗമായി ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.
ജപ്പാനിൽ ഇന്റേൺഷിപ്പുകൾക്കും അവസരങ്ങളേറെയുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. ഗവേഷണ രംഗത്ത് നിരവധി മേഖലകളിൽ ജപ്പാൻ കൂടുതൽ ഊന്നൽ നൽകിവരുന്നു. ഓട്ടോമേഷൻ, മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ്,ഓട്ടോമൊബൈൽ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്,ഡാറ്റാ സയൻസ്,സൈബർ സെക്യൂരിറ്റി,ബയോ ടെക്‌നോളജി, ബയോ എൻജിനിയറിംഗ്,കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ്, പ്രെസിഷൻ ടെക്‌നോളജി എന്നിവയിൽ ജപ്പാനിൽ തൊഴിലവസരങ്ങൾ ഏറെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |