അഭിമുഖം
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 043/2023) തസ്തികയിലേക്ക് മേയ് 14ന് രാവിലെ 7.30നും 10നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് റഫ്രീജറേഷൻ ആൻഡ് എയർ
കണ്ടീഷനിങ്) (കാറ്റഗറി നമ്പർ 729/2023- മുസ്ലീം) തസ്തികയിലേക്ക് മേയ് 15ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546446.
മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ബയോമെഡിക്കൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 506/2023) തസ്തികയിലേക്ക് മേയ് 15ന് രാവിലെ 7.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ
പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
പ്രമാണപരിശോധന
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 380/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മേയ് 2ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക്
ജി.ആർ- 2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 582/2023) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മേയ് 5ന്
രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 414/2023) തസ്തികയുടെ
ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മേയ് 6ന് പി.എസ്.സി
ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
ഒ.എം.ആർ. പരീക്ഷ
കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (നേരിട്ടും, തസ്തികമാറ്റം മുഖേനയും) (എൻ.സി.എ-
എസ്.സി.സി.സി, പട്ടികവർഗ്ഗം, എൽ.സി/എ.ഐ, ഒ.ബി.സി, പട്ടികജാതി, മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 261/2024, 723-725/2024, 771-777/2024), കേരള വാട്ടർ അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (എൻ.സി.എ- പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം, വിശ്വകർമ്മ, എൽ.സി/എ.ഐ, ഒ.ബി.സി.) (കാറ്റഗറി നമ്പർ 344-346/2024, 780-783/2024) തസ്തികകളിലേക്ക് മേയ് 10ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ പരീക്ഷ (പ്രാഥമിക പരീക്ഷ) നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |